മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമത ബാനര്‍ജി/എഎന്‍ഐ 
India

ആഭ്യന്തരം, ആരോഗ്യം ഉള്‍പ്പെടെ ആറുവകുപ്പുകള്‍ മമതയ്ക്ക്; മന്ത്രിസഭയില്‍ 45പേര്‍, സുവേന്ദു അധികാരി പ്രതിപക്ഷ നേതാവ്

തിങ്കളാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 45അംഗ മന്ത്രിസഭ നിലവില്‍ വന്നു. തിങ്കളാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബാക്കി രണ്ടുപേര്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ കൈകാര്യം ചെയ്യും. 

ലാന്റ് ആന്റ് ലാന്റ് റിഫോംസ്, ഇന്‍ഫര്‍മേഷന്‍, സാംസ്‌കാരികം, നോര്‍ത്ത് ബംഗാള്‍ ഡെവലപ്‌മെന്റ് വകുപ്പുകളും മമത തന്നെ കൈകാര്യം ചെയ്യും. മെയ് 5ന് മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

അതേസമയം, ബിജെപിയുചെട നിയമസഭ കക്ഷി നേതാവായി നന്ദിഗ്രാമില്‍ നിന്ന് മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയെ തെരഞ്ഞെടുത്തു. ബിജെപി എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രഖ്യാപനം നടത്തിയത്. 

മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് അമിത് മിശ്രയ്ക്കാണ്. വ്യവസായ വകുപ്പ് പാര്‍ത്ഥ ചാറ്റര്‍ജിക്ക് നല്‍കി. രതിന്‍ ഘോഷാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി. ബര്‍ത്യ ബസുവാണ് വിദ്യാഭ്യാസമന്ത്രി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT