പ്രതീകാത്മക ചിത്രം 
India

അമ്മയ്ക്ക് പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന ശേഷം മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ചു; 21കാരന്‍ അറസ്റ്റില്‍ 

അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു. വീട്ടിനുള്ളില്‍ വച്ച് പല തവണ കുത്തിയ ശേഷം മരണം ഉറപ്പാക്കാനായി യുവാവ് അമ്മയുടെ കഴുത്തുഞെരിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് കട്ടിലില്‍ മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് 21 കാരനായ മകന്‍ പര്‍വേഷിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലാണ് സംഭവം. സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസിച്ചു വരുന്നത്. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായതെന്ന് പൊലീസ് പറയുന്നു. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് താന്‍ കാണാറുണ്ടെന്നും പര്‍വേഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ദുര്‍ഗന്ധം വന്നതോടെ കെട്ടിട ഉടമയുടെ പരാതിയില്‍ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, ആദിത്യ - രൺവീർ കൂട്ടുകെട്ട് റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT