പ്രതീകാത്മക ചിത്രം 
India

റെസ്റ്റോറന്റില്‍ വച്ച് തുറിച്ചുനോക്കി; 28കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

തുറിച്ചുനോക്കിയതിന് മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുറിച്ചുനോക്കിയതിന് മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂവരെയും അറസ്റ്റ് ചെയ്തു.

മുംബൈയില്‍ ഞായറാഴ്ച പുലര്‍ച്ചെ റെസ്റ്റോറന്റില്‍ വച്ചാണ് സംഭവം. മൂന്നുപേരില്‍ ഒരാളെ  തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 28കാരനെ ബെല്‍റ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടര്‍ന്ന് ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ആക്രമണത്തെ തുടര്‍ന്ന് തളര്‍ന്നുവീണ 28കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മൂവര്‍ക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

'അപ്പൂപ്പനും നിന്നെപ്പോലെ സഹായം വേണം, നടക്കാന്‍ വയ്യെടാ'; ഉള്ള് പൊള്ളി സിന്ധുവും ദിയയും; നോവായി വിഡിയോ

'ഏത് കാര്യവും നല്ലതിനും ചീത്തയ്ക്കും ഉപയോ​ഗിക്കാം; എഐ ദുരുപയോ​ഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും'

'ലെജൻഡ് സാർ അവർ​കളെ വരിക വരിക! ഊട്ടിയിലും രാജസ്ഥാനിലും ബാനർ'; സംവിധായകനെ എയറിലാക്കി ട്രോളൻമാർ

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

SCROLL FOR NEXT