പ്രതീകാത്മക ചിത്രം 
India

രണ്ടാമതും പെണ്‍കുഞ്ഞ്; ഭാര്യയെയും മക്കളെയും കിണറ്റില്‍ തള്ളിയിട്ടു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കല്ലെറിഞ്ഞു; 8 വയസുകാരി മരിച്ചു; പ്രതി ഒളിവില്‍ 

നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെയും  മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരില്‍ ഭാര്യയെയും രണ്ട് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് 42കാരന്‍. കിണറ്റില്‍ വീണ എട്ടുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ചത്താര്‍പൂരിലാണ് സംഭവം. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മൂന്ന് മാസം മുമ്പാണ് രാജ ഭയ്യയുടെ ഭാര്യ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം ഭാര്യയെയും മക്കളെയും അവരുടെ വീട്ടില്‍ നിന്ന് രാജ വീട്ടിലേക്ക് ബൈക്കില്‍ വിളിച്ചുകൊണ്ടുവരുന്നതിനിടെ വഴിവക്കിലെ കിണറ്റില്‍ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കിണറ്റില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഭാര്യയെ കല്ലെറിയുകയും ചെയ്തു. എട്ടുവയസ്സുള്ള മകള്‍ മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെയും  മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ച കുഞ്ഞ് പെണ്‍കുട്ടിയായതിനാല്‍ ഭര്‍ത്താവ് തന്നോട് ദേഷ്യത്തിലായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.  

സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT