പ്രതീകാത്മക ചിത്രം 
India

ഭാര്യയുടെ 200 പവൻ സ്വര്‍ണം മോഷ്ടിച്ച് കാമുകിക്ക് കാർ വാങ്ങി നൽകി ; ഭര്‍ത്താവ് പിടിയിൽ

ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകിക്ക് കാർ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റിലായി. ചെന്നൈയിലാണ് സംഭവം. പൂനമല്ലിയില്‍ താമസിക്കുന്ന 40 കാരനായ ശേഖർ ആണ് അറസ്റ്റിലായത്. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് രണ്ടു വർഷം മുമ്പ് ശേഖറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

അടുത്തിടെ ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്. മുന്നൂറു പവന്‍ സ്വര്‍ണമായിരുന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവന്‍ സ്വര്‍ണമാണ് കാണാനില്ലാതിരുന്നത്. തുടർന്ന് യുവതി സ്വർണം മോഷണം പോയതായി കാണിച്ച് പൊലീസിൽ പരാതി നൽകി. 

എന്നാൽ സ്വർണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശേഖർ പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇതു വിശ്വസിക്കാതിരുന്ന പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വർണം എടുത്തതായി ശേഖർ സമ്മതിച്ചത്. ഭാര്യ പിണങ്ങിപ്പോയതിനെത്തുടർന്ന് സ്വാതി എന്ന 22 കാരിയുമായി ശേഖർ പ്രണയത്തിലായി. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്വർണം വിറ്റ് കാമുകിക്ക് കാർ വാങ്ങി നൽകിയതായും ശേഖർ പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT