ഉള്ളംകൈയില്‍ എന്തോ ഇട്ട് തിരുമ്മുന്ന പോലെ അഭിനയിക്കുന്ന യുവാവിന്റെ ദൃശ്യം 
India

മുറുക്കാന്‍ തുപ്പണം, വിമാനത്തിന്റെ ജനല്‍ തുറന്നുതരുമോ എന്ന് യുവാവ്; ഒടുവില്‍- വീഡിയോ 

അടുത്തിടെ വിമാന യാത്രക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തിടെ വിമാന യാത്രക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്. സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത് അടക്കമുള്ള സംഭവങ്ങള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഇപ്പോള്‍ ഗുഡ്ക തുപ്പാനായി വിമാനത്തിന്റെ ജനല്‍ തുറന്നുതരാമോ എന്ന് വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒരേസമയം അമ്പരപ്പും ചിരിയും പടര്‍ത്തുന്നത്.

ഗോവിന്ദ് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഒരേ സമയം അമ്പരപ്പും ചിരിയും പടര്‍ത്തിയ സംഭവം അരങ്ങേറിയത്. 

ഉള്ളംകൈയില്‍ എന്തോ ഇട്ട് യുവാവ് തിരുമ്മുന്നതാണ് വീഡോയുടെ തുടക്കം. തൊട്ടരികിലുള്ള എയര്‍ഹോസ്റ്റസിനോട് ഗുഡ്ക തുപ്പാന്‍ വിന്‍ഡോ തുറന്നുതരുമോ എന്ന് യുവാവ് ചോദിച്ചു. എയര്‍ഹോസ്റ്റസും തൊട്ടടുത്ത് ഇരിക്കുന്ന സഹയാത്രക്കാരും ഇത് കേട്ട് ചിരിക്കുന്നതാണ് വീഡിയോയുടെ അവസാനം. തമാശയ്ക്ക് എല്ലാവരെയും കളിപ്പിക്കാനാണ് യുവാവ് നാടകം കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT