പ്രതീകാത്മക ചിത്രം 
India

വാങ്ങിയ മീനിന് 120 രൂപ ചോദിച്ചു; അമ്മാവനെ യുവാവ് അടിച്ചുകൊന്നു 

മധ്യപ്രദേശില്‍ അമ്മാവനെ യുവാവ് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയാര്‍: മധ്യപ്രദേശില്‍ അമ്മാവനെ യുവാവ് അടിച്ചുകൊന്നു. വാങ്ങിയ മീനിന് പണം നല്‍കാന്‍ കടയുടമയായ അമ്മാവന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

ഗ്വാളിയാറില്‍ ഞായറാഴ്ചയാണ് സംഭവം. അമ്മാവന്റെ കടയില്‍ നിന്ന്് മീന്‍ വാങ്ങാനെത്തിയ യുവാവാണ് പ്രതി. മീന്‍ വാങ്ങിയതിന് അമ്മാവന്‍ 120 രൂപ ചോദിച്ചു. എന്നാല്‍ പണം നല്‍കാന്‍ യുവാവ് തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അമ്മാവന്‍ മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ വറുത്ത് വില്‍ക്കുന്ന ജോലിയാണ് കാലൂ ചെയ്തിരുന്നത്. ഞായറാഴ്ച മീന്‍ വറുത്ത് വില്‍ക്കുന്നതിനായി കാലൂ അമ്മാവന്റെ കടയില്‍ നിന്ന് മീന്‍ വാങ്ങി. എന്നാല്‍ പണം നല്‍കിയില്ല. അമ്മാവന്‍ പണം ചോദിച്ചതിനെ തുടര്‍ന്ന് കുപിതനായ കാലൂ അസഭ്യം പറയാന്‍ തുടങ്ങി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകം നടന്നത്. 

കത്തിയും തവിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മാവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT