'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്
Kerala Blasters FC
Kerala Blasters FCx
Updated on: 
1 min read

പുനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എവേ പോരാട്ടം വിജയിച്ച് കിടിലന്‍ തുടക്കവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലിലെ ആദ്യ പോരില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത 2 ഗോളിന് ഇന്റര്‍ കാശിയെ വീഴ്ത്തി. വിബിന്‍ മോഹന്‍ കളിയുടെ 18ാം മിനിറ്റില്‍ നേടിയ ഗോളിന്റെ ബലത്തില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ആന്ദ്രെ ഗ്രീനാണ് ടീമിന്റെ ലീഡുയര്‍ത്തി വിജയം ഉറപ്പിച്ചത്.

പുതിയ മാനേജ്മെന്റിന് കീഴില്‍, പുതിയ ടീമുമായി, പുത്തന്‍ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആ പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. മത്സരത്തിലുടനീളം മികച്ച പന്തടക്കവും ആക്രമണവും നടത്താന്‍ കൊമ്പന്‍മാര്‍ക്ക് കഴിഞ്ഞു. 13 ഓളം ആക്രമണങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. അതില്‍ 6 ഓണ്‍ ടാര്‍ഗറ്റും. 52 ശതമാനമാണ് പന്തടക്കം.

Kerala Blasters FC
ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

കഴിഞ്ഞ സീസണിന്റെ പകുതിയില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട ബ്ലാസ്റ്റേഴ്സിനെ, ഇടക്കാല കോച്ചായി എത്തി രക്ഷിച്ച ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. ഇന്തോനേഷ്യന്‍ ക്ലബില്‍ നിന്നു മടങ്ങിയെത്തിയ അഡ്രിയാന്‍ ലൂണയാണ് ടീമിന്റെ നായകന്‍. താരം പക്ഷേ ഇന്ന് കളിച്ചില്ല.

വിദേശ നിരയില്‍ ഉറുഗ്വെ പ്ലേമേക്കര്‍ അഡ്രിയന്‍ ലൂണയെ മാത്രം നിലനിര്‍ത്തിയ കോച്ച് ഇന്ത്യന്‍ ലൈനപ്പിലും കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. പുതിയ 7 താരങ്ങളെയാണ് ട്രാന്‍സ്ഫറിലൂടെ ടീമിലെത്തിച്ചത്.ഇന്ത്യന്‍ ടീമിലെ മലയാളി വിങ്ങര്‍ മുഹമ്മദ് സനാനെ ജംഷഡ്പുരില്‍ നിന്നു റാഞ്ചിയ ബ്ലാസ്റ്റേഴ്സ് ഒഡിഷയില്‍ നിന്നു പരിചയസമ്പന്നനായ ഗോളി അമരിന്ദര്‍ സിങ്ങിനെയും സ്വന്തമാക്കിയിരുന്നു.

Kerala Blasters FC
റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം
Kerala Blasters FC
കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!
Summary

Kerala Blasters FC beats Inter Kashi FC 2-0 to bag first win of season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com