യുവാവിനെ ആക്രമിക്കാന്‍ പാഞ്ഞെടുക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യം 
India

റോഡരികില്‍ പാഞ്ഞെത്തിയ കാട്ടുപോത്ത് യുവാവിനെ കുത്തിവീഴ്ത്തി- വീഡിയോ 

സുപ്രിയ സാഹു ഐഎഎസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇതുമൂലം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഒരുമാസത്തോളം ചാലക്കുടി, കൊരട്ടി പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കാട്ടുപോത്തിനെ കഴിഞ്ഞദിവസമാണ് വനപാലകര്‍ കാട്ടിലേക്ക് തന്നെ തിരികെ കയറ്റിവിട്ടത്. ഇപ്പോള്‍ മറ്റൊരു കാട്ടുപോത്ത് യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുപ്രിയ സാഹു ഐഎഎസ് ആണ് വീഡിയോ പങ്കുവെച്ചത്. തമിഴ്‌നാട് കൂനൂരിലാണ് സംഭവം.റോഡിലൂടെ നടന്നുനീങ്ങുകയാണ് കാട്ടുപോത്ത്. ഈസമയത്ത് റോഡരികില്‍ കാട്ടുപോത്തിനെ വീക്ഷിച്ച് നിന്നിരുന്ന യുവാവിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. 

റോഡരികില്‍ യുവാവിനെ കണ്ടതോടെ, അതുവരെ നടന്നുനീങ്ങിയിരുന്ന കാട്ടുപോത്ത് പെട്ടെന്ന് തന്നെ ആക്രമണോത്സുകത പ്രകടിപ്പിക്കുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടുപോത്ത്, യുവാവിനെ കുത്തിവീഴ്ത്തിയ ശേഷം ഓടിമറയുകയായിരുന്നു. 

ഭാഗ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. യുവാവിന് നിസാര പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്.വന്യമൃഗങ്ങളെ കണ്ടാല്‍ അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതാണ് നല്ലതെന്ന് സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT