യുവതിയെ ബലമായി കാറിൽ കയറ്റുന്നു/ ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട് 
India

വാക്കേറ്റം, കാറിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ മർദിച്ച് യുവാവ്, ബലമായി തിരികെ കയറ്റി; വിഡിയോ

അന്വേഷണത്തിൽ കാർ എത്തിയത് ഗുരു​ഗ്രാമിൽ നിന്നെന്ന് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ന​ഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കേ യുവതിയെ മർദിച്ച് ബലമായി യുവാവ് കാറിൽ കയറ്റുന്ന വിഡിയോ പുറത്ത്. നോത്ത് ഡൽഹിക്ക് സമീപം മം​ഗോൾപൂരിലാണ് സംഭവം. തർക്കത്തെ തുടർന്ന് കാറിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ യുവാവ് മർദിക്കുന്നതും തുടർന്ന് കാറിലേക്ക് തള്ളികയറ്റുന്നതും വിഡിയോയിൽ വ്യക്തമാണ്.

ട്രാഫിക് നിറഞ്ഞ റോഡിൽ സംഭവം നടക്കുമ്പോൾ അടുത്തുണ്ടായിരുന്ന യുവാവ് ഇടപെടാതെ നിന്നു. കാറിൽ കയറിയ ശേഷവും യുവതിയെ യുവാവ് മർദിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അന്വേഷണത്തിൽ കാർ ഹരിയാന ​ഗുരു​ഗ്രാമിലെ രതൻ വിഹാറിൽ നിന്നുമാണെന്ന് തെളിഞ്ഞു. ഇവർ സഞ്ചിരിച്ചിരുന്ന വാഹനവും ഡ്രൈവറെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. രോഹിണി നിന്നും വികാസ്പൂർ വരെ ഊബർ മാർ​ഗമാണ് മൂന്ന് പേരും കാർ ബുക്ക് ചെയ്‌തത്.

വഴിമധ്യേ യുവാക്കളുമായി വഴക്കിട്ട് കാറിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ യുവാവ് മർദിക്കുകയും ബലമായി കാറിൽ കയറ്റുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് സംഘം ഹരിയാനയിലേക്ക് പുറപ്പെട്ടു. രാത്രി പതിനൊന്നരയോടെ ​ഗുരു​ഗ്രാം ചൗക്കിൽ കാറെത്തിയതായ സിസിടിവിയിൽ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT