പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ വൈകി വരുന്നതില്‍ 'അരിശം', ഉറങ്ങിക്കിടന്ന 38കാരന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; യുവാവ് ഗുരുതരാവസ്ഥയില്‍ 

മധ്യപ്രദേശില്‍ 38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ജോലി കഴിഞ്ഞ് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം.

സാഗര്‍ ജില്ലയിലാണ് സംഭവം. 35കാരിയാണ് അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് ഭാര്യ ശിവ്കുമാരിക്കെതിരെ കേസെടുത്തു.

ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് അരവിന്ദ്. ജോലി കഴിഞ്ഞ് വൈകി വരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഇടപെട്ട് വഴക്ക് പറഞ്ഞുതീര്‍ത്തു. എന്നാല്‍ അരിശം വിട്ടുമാറാതിരുന്ന ശിവ്കുമാരി, പുലര്‍ച്ചെ ഉറങ്ങിക്കിടന്ന അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചത്.

ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളജിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ശിവ്കുമാരി ഖേദം പ്രകടിപ്പിച്ചതായി സഹോദരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം