അമ്മയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ദൃശ്യം 
India

3ലക്ഷത്തിനായി അമ്മയെ നടുറോഡില്‍ ക്രൂരമായി വലിച്ചിഴച്ചു; രക്ഷാശ്രമവുമായി വളര്‍ത്തുനായ; വീഡിയോ വൈറല്‍

പണത്തിനായി അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ നായ രക്ഷിക്കാന്‍ ശ്രമിക്കുന്ന വിഡിയോ വൈറല്‍.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പണത്തിനായി അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ നായ രക്ഷിക്കാന്‍ ശ്രമിക്കുന്ന വിഡിയോ വൈറല്‍. തമിഴ്‌നാട്ടിലെ പൊന്നേരിപ്പട്ടിയിലാണ് സംഭവം. 

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ നല്ലമ്മാള്‍ എന്ന സ്ത്രീ ഒറ്റയ്ക്കാണ് താമസം. അവരുടെ പേരിലുണ്ടായിരുന്ന ഭുമി മകന്റെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തിരുന്നു. തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവരുടെ ഉപജീവനമാര്‍ഗം.

ജോലിക്ക് പോയി ലഭിച്ച മൂന്ന് ലക്ഷം രൂപ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരന്നു. മകന്‍ ഷണ്‍മുഖന്‍ ഇവരുടെ  കൈയിലുണ്ടായിരുന്ന താക്കോല്‍ ലഭിക്കാനായി ഇവരെ ക്രൂരമായി വലിച്ചിഴച്ച് ആക്രമിക്കുകയായിരുന്നു. അതിനിടെ വളര്‍ത്തുനായ നല്ലമ്മയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം ഭാര്യയും ഷണ്‍മുഖവും ഇവരെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.

പരിക്കേറ്റ നല്ലമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ വൈറലായതോടെ മകന്‍ ഷണ്‍മുഖത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ഭാര്യയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ