മധ്യപ്രദേശില്‍ തെരുവുനായയെ അടിച്ചു കൊല്ലുന്ന ദൃശ്യം 
India

'വീട്ടിലെ പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി വന്നു'; തെരുവുനായയെ യുവാവ് അടിച്ചുകൊന്നു, ദാരുണം- വീഡിയോ 

 മധ്യപ്രദേശില്‍ തെരുവുനായയെ യുവാവ് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ തെരുവുനായയെ യുവാവ് അടിച്ചുകൊന്നു. യുവാവിന്റെ വീട്ടിലെ പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി വരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടിയെ അടിച്ചു കൊല്ലുന്ന ദാരുണ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഗ്വാളിയോറിലാണ് സംഭവം. വടി ഉപയോഗിച്ച് തെരുവുനായയെ യുവാവ് അടിച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുഖത്തേയ്ക്ക് കല്ല് വലിച്ചെറിയുന്നതും കാണാം.ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിന്റെ വീട്ടിലെ പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി വരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടിയേറ്റ് ചലനമില്ലാതെ കിടന്നിട്ടും നായയെ വീണ്ടും വടി കൊണ്ട് യുവാവ് തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം യുവാവിനെതിരെ പ്രതിഷേധം ഉയരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT