ലംബോർ​ഗിനി കാറിൽ തീ ആളിപ്പടരുന്നു വീഡ‍ിയോ സ്ക്രീൻഷോട്ട്
India

കടം വാങ്ങിയ പണത്തെ ചൊല്ലി ഉടമയുമായി തര്‍ക്കം; ഒരു കോടിയുടെ ലംബോര്‍ഗിനി കാര്‍ നടുറോഡില്‍ കത്തിച്ചു- വീഡിയോ

തെലങ്കാനയില്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ കത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ കത്തിച്ചു. 2009 മോഡല്‍ മഞ്ഞ നിറത്തിലുള്ള കാറാണ് വാഹന വില്‍പ്പന നടത്തുന്നയാളും മറ്റു ചിലരും ചേര്‍ന്ന് കത്തിച്ചത്.

ഹൈദരാബാദിലെ പഹാഡി ഷെരീഫ് ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഉടമ വില്‍ക്കാനായി തീരുമാനിച്ച ആഢംബര കാറാണ് കത്തിച്ചത്. കാര്‍ വില്‍ക്കുന്ന കാര്യം ഉടമ കൂട്ടുകാരെ അറിയിച്ചിരുന്നു. ഉടമയുടെ കൂട്ടുകാരന്റെ പരിചയക്കാരനാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാങ്ങാന്‍ എന്ന ഭാവത്തില്‍ കാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ശേഷം റോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്നാണ് പ്രതിയുടെ അവകാശവാദം. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോഡില്‍ വച്ച് കാറില്‍ തീ ആളിപ്പടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടമയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി