പ്രതീകാത്മക ചിത്രം 
India

വിവാഹ വാര്‍ഷികം, എളുപ്പം വീട്ടില്‍ എത്താന്‍ ഗുഡ്‌സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്തേയ്ക്ക്; യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

രാജസ്ഥാനിലെ ആള്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്റ്റേഷന്റെ മറുഭാഗത്ത് എത്താന്‍ കുറുക്കുവഴി തേടിയതാണ് അപകടത്തിന് കാരണം. നടപ്പാലത്തെ ആശ്രയിക്കുന്നതിന് പകരം ഗുഡ്‌സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധവശാല്‍ വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറയുന്നു. ഷോക്കടിച്ചതിന്റെ ആഘാതത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.

കഴിഞ്ഞദിവസമാണ് സംഭവം. മെഡിക്കല്‍ പ്രൊഫഷണലായ മനീഷ്‌കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വൈകീട്ടാണ് സംഭവം നടന്നത്. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ധൃതിപിടിച്ച് പോകുന്നതിനിടെയാണ് കുറുക്കുവഴി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന ഓയില്‍ വാഗണിന്റെ മുകളിലൂടെ കയറി മറുവശത്ത് എത്താനാണ് ശ്രമിച്ചത്. അതിനിടെ അറിയാതെ 25കെവി ലൈനില്‍ തൊട്ടതാണ് മരണ കാരണം. വൈദ്യുതി ലൈന്‍ കടന്നുപോകുന്നു എന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി