കേക്കുമായി പോകുന്നു, ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം  എക്‌സ്/ പിടിഐ
India

'പാക് ഹൈക്കമ്മീഷനില്‍ എന്താണ് ആഘോഷം?'; കേക്കുമായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

പാകിസ്ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യ ബ്ലോക്ക് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കേക്കുമായി ഒരാളെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്ത് ആഘോഷമാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കേക്ക് കൊണ്ടുവന്നയാള്‍ കൃത്യമായ മറുപടി നല്‍കിയില്ല. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് ജനക്കൂട്ടത്തിന്റെ വന്‍ പ്രതിഷേധ പ്രകടനം രാവിലെ അരങ്ങേറിയിരുന്നു. 'പാകിസ്ഥാന്‍ മുര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യ ബ്ലോക്ക് ചെയ്തു. പാകിസ്ഥാനുമായി നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. വാഗ-അട്ടാരി അതിര്‍ത്തി അടച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, അറബിക്കടലില്‍ പാക് തീരത്തോടു ചേര്‍ന്ന് പാകിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. കറാച്ചിയില്‍ ഭൂതല മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. 24,25 തീയതികളിലായി പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്നാണ് പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം