India

ക്ഷേത്രനടയിലെത്തി, നാവറുത്ത് ദേവിക്കു നല്‍കി; നവരാത്രി ഉത്സവത്തില്‍ ബലി; നടുക്കം

ക്ഷേത്രനടയിലെത്തി, നാവറുത്ത് ദേവിക്കു നല്‍കി; നവരാത്രി ഉത്സവത്തില്‍ ബലി; നടുക്കം

Author : സമകാലിക മലയാളം ഡെസ്ക്

ബാന്ദാ (ഉത്തര്‍പ്രദേശ്): ക്ഷേത്രത്തില്‍ സ്വന്തം നാവ് അറുത്ത് ദേവിക്കു ബലി നല്‍കി ഇരുപത്തിരണ്ടുകാരന്‍. ഉത്തര്‍പ്രദേശിലെ ബാന്ദാ ജില്ലയിലെ ബദീരുവിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 

ആത്മാരാം എന്നയാളാണ് സ്വന്തം നാവ് അറുത്ത് ദേവിക്കു സമര്‍പ്പിച്ചത്. നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസം ക്ഷേത്രത്തില്‍ എത്തിയ ആത്മാറാം നാറ് അറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ചോര ചീറ്റിത്തെറിച്ചതോടെയാണ് ആളുകള്‍ സംഭവം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ആത്മാരാമിനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. 

ആത്മാരാമിന് മാനസിക ആസ്വാസ്ഥ്യമുള്ളതായി പിതാവ് പറഞ്ഞു. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാവാം ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും പിതാവ് പറഞ്ഞു. 

അതിനിടെ ഉത്തര്‍പ്രദേശില്‍ തന്നെ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് മറ്റൊരു സംഭവവും റിപ്പോര്‍ച്ച് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ ബലി നല്‍കുന്നതിന് സ്വയം തലയറുക്കാന്‍ ശ്രമിച്ച ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാമിര്‍പുര്‍ ജില്ലയിലെ കുരാരയിലാണ് സംഭവം. 49കാരനാണ് ക്ഷേത്രത്തില്‍ വച്ച് തലയറുക്കാന്‍ ശ്രമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്