പ്രതീകാത്മക ചിത്രം 
India

വഴക്കിനിടയിൽ മകനെ കൊല്ലാനെടുത്ത ബോംബ് പൊട്ടി, അച്ഛൻ മരിച്ചു 

ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: മകനെ കൊല്ലാനെടുത്ത ബോംബ് പൊട്ടി അച്ഛൻ മരിച്ചു. 65കാരനായ ഷെയിഖ് മത്‌ലാഭ് എന്നയാളാണ് മരിച്ചത്. മകൻ ഷെയിഖ് നാസിർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

കൊൽക്കത്തയിലെ കശിപൂർ റോഡിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന ഷെയിഖ് മത്‌ലാഭ് മകനുമായി വഴക്കിടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന ദിവസവും അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടയിലാണ് മത്‌ലാഭ് മകന് നേരെ ബോംബുമായി എത്തിയത്. നാസിർ അച്ഛനെ തടയാൻ ശ്രമിച്ചപ്പോൾ ബോംബ് തറയിൽ വീണ് പൊട്ടി. 

ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. ഇവർ അച്ഛനെയും മകനെയും ഉടൻ ആശുപത്രിയിലെത്തിച്ചു. നാസിറിന്റെ കൈകൾക്ക് പൂർണ്ണമായും പൊള്ളലേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. മത്‌ലാഭിന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT