പ്രതീകാത്മക ചിത്രം 
India

ഒരുമിച്ചു താമസിച്ച കാമുകന്‍ വേറെ വിവാഹത്തിനൊരുങ്ങി, ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം, ആശുപത്രിയില്‍ അന്ത്യം

ഒരുമിച്ചു താമസിച്ച കാമുകന്‍ വേറെ വിവാഹത്തിനൊരുങ്ങി, ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം, ആശുപത്രിയില്‍ അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. 

ദേവേന്ദ്ര രാജ്പുത് എന്ന ഇരുപത്തിയെട്ടുകാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഖണ്ടാരിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 

സ്വകാര്യ ലാബില്‍ ജോലിക്കാരായിരുന്ന ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറെക്കാലമായി ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ യുവാവിനു വീട്ടുകള്‍ വേറൊരു വിവാഹം തീരുമാനിച്ചു. ഇതില്‍ പ്രകോപിതയായാണ് ആക്രമണം.

വ്യാഴാഴ്ച വീട്ടിലെ ഫാന്‍ ശരിയാക്കാനെന്നു പറഞ്ഞ് യുവാവിനെ കാമുകി വിളിച്ചുവരുത്തുകയായിരുന്നു. ഫാന്‍ ശരിയാക്കുന്നതിനിടെ ആസിഡ് ദേഹത്തേക്ക് ഒഴിച്ചു. യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്. 

യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ