പ്രതീകാത്മക ചിത്രം 
India

മലബന്ധം കൊണ്ട് പൊറുതി മുട്ടി; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗിച്ചു; 35കാരന് ദാരുണാന്ത്യം

മലബന്ധം ഒഴിവാക്കാന്‍ സുഹൃത്ത് യുവാവിന്റെ മലദ്വാരത്തിലേക്ക് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മലബന്ധം ഒഴിവാക്കാന്‍ സുഹൃത്ത് യുവാവിന്റെ മലദ്വാരത്തിലേക്ക് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് മരിച്ചു. ഭോപ്പാലിലെ കട്‌നി ജില്ലയിലാണ് സംഭവം.  35 കാരനായ സുക്രാം യാദവ് എന്നയാളാണ് മരിച്ചത്.  

 സുക്രാവും പ്രതി വിനോദും ഒരുമിച്ച്  ഭരോലി ഗ്രാമത്തിലെ ധാന്യങ്ങളുടെ സംസ്‌കരണ യൂണിറ്റില്‍ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു. മലബന്ധം പ്രശ്‌നം ഒഴിവാക്കാന്‍ പ്രതി വിനോദ് സുക്രാമിന്റെ മലദ്വാരത്തിലേക്ക് കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റുകയായിരുന്നു. അപ്പോള്‍ തന്നെ യുവാവ് അബോധാവസ്ഥയിലാവുകയും ചെയ്തു. 

ഉടന്‍ തന്നെ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും സുക്രാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രതി വിനോദിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 337 പ്രകാരം കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 26ന് മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍  ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT