വീഡിയോ ദൃശ്യം 
India

കാര്‍ തട്ടിയതിനെച്ചൊല്ലി തര്‍ക്കം; ബോണറ്റില്‍ കയറിയ യുവാവുമായി ഒരു കിലോമീറ്ററോളം പാഞ്ഞ് യുവതി; അറസ്റ്റ് - വിഡിയോ

കാറുകള്‍ തട്ടിയതിനെ ചൊല്ലി ഇരുവരു വഴക്കിട്ടിതിന് പിന്നാലെയാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച് യുവതി. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ചായിരുന്നു സംഭവം. കാറുകള്‍ തട്ടിയതിനെ ചൊല്ലി ഇരുവരു വഴക്കിട്ടിതിന് പിന്നാലെയാണ് സംഭവം.

പ്രിയങ്ക ഓടിച്ചിരുന്ന ടാറ്റ നെക്‌സണ്‍ ദര്‍ശന്റെ സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ തട്ടിയതിന് പിന്നാലെ ദര്‍ശന്‍ പ്രിയങ്കയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാന്‍ ശ്രമിച്ചു. ദര്‍ശന്‍ യുവതിയുടെ കാര്‍ തടഞ്ഞപ്പോള്‍ പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു. ഇടിച്ചിടുമെന്ന് തോന്നിയപ്പോള്‍ ദര്‍ശന്‍ വാഹനത്തിന്റെ ബോണറ്റില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ബോണറ്റില്‍ കിടന്ന ഇയാളെയും കൊണ്ട് യുവതി ഒരു കിലോമീറ്റര്‍ ദുരം വാഹനം ഓടിച്ചുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 

പ്രിയങ്ക കാര്‍ നിര്‍ത്തിയപ്പോള്‍ ദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് കാറിന്റെ ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തു. പ്രിയങ്കയും ദര്‍ശനും ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ കേസ് എടുത്തതായി ഡിസിപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത