റെയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
India

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; കാല്‍വഴുതി വീണു; ഒടുവില്‍...; വീഡിയോ പങ്കിട്ട് റെയില്‍വെ

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ കാല്‍വഴുതിവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് റെയില്‍വെ.

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതിവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് റെയില്‍വെ. ഗുജറാത്തിലെ സൂറത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ളതാണ് വീഡിയോ. 

ട്രെയിന്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തുന്നതിന് മുന്‍പ് ഗേറ്റില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഡോറിന്റെ കമ്പിയില്‍ നിന്ന് പിടിവിടാതിരുന്നതുകൊണ്ട് മാത്രമാണ് ഇയാള്‍ പാളത്തിലേക്ക് വീഴാതിരുന്നത്. ട്രെയിന്‍ ഇയാളെ വലിച്ചുകൊണ്ടുപോകുമ്പോള്‍ സ്‌റ്റേഷനില്‍ വച്ച് ആളുകള്‍ ബഹളം വെക്കുന്നതും അയാളുടെ അടുത്തേക്ക് ഓടിപ്പോകുന്നതും 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം

എന്‍ജിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടി നിര്‍ത്തുകയായിരുന്നു. റെയില്‍വെ പങ്കിട്ട വീഡിയോ ഇതിനകം നിരവധി ആളുകളാണ് ഷെയര്‍ ചെയ്തത്. വണ്ടിയില്‍ നിന്ന് ചാടിയ യാത്രക്കാരനില്‍ നിന്ന് പിഴ ഈടാക്കണമെന്നാണ് വീഡിയോ താഴെ ഭൂരിഭാഗം ആളുകളുടെയും കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ