വീഡിയോ ദൃശ്യം 
India

ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; നടന് അരങ്ങില്‍ യാത്രാ മൊഴി (വീഡിയോ)

ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘത്തിന്റെ പ്രകടനം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തിലാണ് അരങ്ങേറിയിരുന്നത്. അതിനിടെയാണ് കലാകരന്‍ കുഴഞ്ഞു വീണത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്. ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന്‍ വേഷത്തില്‍ കലാകാരന്റെ പ്രകടനം. ഹൃദയാഘാതമാണ് മരണ കാരണം. 

ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘത്തിന്റെ പ്രകടനം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തിലാണ് അരങ്ങേറിയിരുന്നത്. അതിനിടെയാണ് കലാകരന്‍ കുഴഞ്ഞു വീണത്. 

ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല. 

എന്നാല്‍ പിന്നീട് സംഭവം പന്തിയല്ലെന്ന് ചിലര്‍ക്ക് തോന്നി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT