India

ബുർഖ ധരിച്ചെത്തി, ജ്വല്ലറി ഉടമയെ കുത്തി; അലറിക്കരഞ്ഞപ്പോൾ സ്വർണം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് മോഷ്ടാക്കൾ

ഒരാള്‍ ബുര്‍ഖയും മറ്റൊരാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിലെ മെഡ്ചലില്‍ ബുര്‍ഖ ധരിച്ച് ജ്വല്ലറിയില്‍ മോഷണത്തിനെത്തുകയും ഉടമയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് രണ്ട് പേര്‍ കടന്നു കളഞ്ഞു. രണ്ട് പേരാണ് ജ്വല്ലറിയില്‍ മോഷണത്തിനായി എത്തിയത്. ഒരാള്‍ ബുര്‍ഖയും മറ്റൊരാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നു. ജ്വല്ലറിയിലെത്തിയ ഇവര്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ ജ്വല്ലറിയുടമയെ ബുര്‍ഖ ധരിച്ചയാള്‍ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.

ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ മോഷണം ശ്രമം നടത്തുന്നതിന്റെയും കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഉച്ചക്ക് 1.45ഓടെയാണ് ഇരുവരും ജ്വല്ലറിയില്‍ എത്തുന്നത്. ഹെല്‍മറ്റ് ധരിച്ചയാള്‍ സ്വര്‍ണവും വസ്തുക്കളും ശേഖരിക്കുന്നതിനിടെ ഉടമയുടെ മകന്‍ സഹായത്തിനായി ഉച്ചത്തില്‍ നിലവിളിച്ചതിനെത്തുടര്‍ന്ന് അക്രമികള്‍ സാധനങ്ങള്‍ ഉപേക്ഷിച്ച് ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

പിന്നാലെ ഓടിയ കടയുടമയും മകനും കസേര എടുത്ത് ഇവരേയും എറിഞ്ഞെങ്കിലും പിടികൂടാനായില്ല. കവര്‍ച്ചക്കാര്‍ കയ്യുറകള്‍ ധരിച്ചിരുന്നതിനാല്‍ വിരലടയാളം ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്ത് ഒരു മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത് സമീപത്തെ 25 ഓളം സിസിടിവി ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി മുതിര്‍ന്ന ഹൈദരാബാദ് പൊലീസ് ഓഫീസര്‍ നരസിംഹ റെഡ്ഡി പറഞ്ഞു. കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ ബവാരിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഹിന്ദിയിലാണ് കടയിലെത്തിയ ഇവര്‍ സംസാരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം