പ്രതീകാത്മക ചിത്രം 
India

പൂജയ്ക്കായി ക്ഷേത്രക്കുളത്തില്‍ കൊണ്ടുപോയി;  ഗര്‍ഭിണിയായ ഭാര്യയെ മുക്കിക്കൊന്നു;  മക്കളെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മൈസുരു: ഗര്‍ഭിണിയായ യുവതിയെ അമ്പലക്കുളത്തില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്. അതിന് ശേഷം മക്കളെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  മൈസുരുവിലെ ശ്രീകണ്‌ഠേശ്വരസ്വാമി ക്ഷേത്രത്തിലെ കുളത്തിലാണ് ഭാര്യയെ മുക്കിക്കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പതുവയസുകാരനായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവയസുള്ള മൗല്യയെയും നാലുവയസുള്ള മലേശയെയും ഇയാള്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് മത്സ്യതൊഴിലാളികള ുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുട്ടികളെ രക്ഷിക്കാനായത്. മുപ്പത്തിയഞ്ചുകാരിയായ ദേവികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ ഏഴരയ്ക്ക് ക്ഷേത്രത്തില്‍ പൂജനടത്താനുണ്ടെന്ന വ്യാജേനയാണ് രാജേഷ് ഭാര്യയെയും മക്കളെയും ക്ഷേത്രക്കുളത്തിന് സമീപത്ത് എത്തിച്ചത്. ആദ്യം ഭാര്യയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദേവികയുടെ പിതാവിന്റെ പരാതിയിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു