അപകടത്തില്‍പ്പെട്ട യുവാവ്‌ 
India

വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ്;  26കാരന്‍ ഒലിച്ചുപോയി

വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വീണ് യുവാവ് ഒലിച്ചുപോയി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വീണ് യുവാവ് ഒലിച്ചുപോയി. 26കാരനായ അജയ് പാണ്ഡ്യന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലിന് സമീപത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിലാണ് ഒലിച്ചുപോയത്.

ബുധനാഴ്ചയാണ് കൊടൈക്കനാലിന് സമീപമുള്ള താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അജയനും സുഹൃത്തും പുല്ലാവേലി വെള്ളച്ചാട്ടം കാണാന്‍ പോയത്. അവര്‍ അവിടെവച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. അജയ് വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സുഹൃത്ത് പകര്‍ത്തുന്നതിനിടെ അജയ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!