India

കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നെത്തി; 55കാരൻ കാർ കത്തി വെന്തുമരിച്ചു 

ഇയാൾ ഉറങ്ങിക്കിടന്നിരുന്ന കാർ കത്തിയമർന്നതിനെത്തുടർന്നാണ് മരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 55കാരൻ കാർ കത്തി വെന്തുമരിച്ചു. പഞ്ചാബിൽ നിന്നെത്തിയ ജനക് രാജ് എന്നയാളാണ് മരിച്ചത്. ഇയാൾ ഉറങ്ങിക്കിടന്നിരുന്ന കാർ കത്തിയമർന്നതിനെത്തുടർന്നാണ് മരണം. ഡൽഹി ഹരിയാന അതിർത്തിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവവം.

ട്രാക്ടർ നന്നാക്കുന്ന തൊഴിലാളിയാണ് ജനക്. ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾ നന്നാക്കാൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇയാൾ ഇവിടേക്കെത്തിയത്. രാത്രി വൈകി ജോലി പൂർത്തിയാക്കിയ ജനക് കാറിൽ കിടന്ന് ഉറങ്ങി. കാറിന് തീ പിടിക്കുകയും ജീവനോടെ വെന്തുരുകുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT