ക്യൂതെറ്റിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

മതിലുകള്‍ക്ക് മുകളില്‍ കയറിനിന്ന് ഗ്രില്ലിനിടയിലൂടെ കോവിഡ് വാക്‌സിന്‍; വീഡിയോ വൈറല്‍

വാക്‌സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെയാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരേ ഒരുമാര്‍ഗം വാക്‌സിന്‍ എടുക്കുകയെന്നതാണ്. രാജ്യത്തുടനീളം പ്രതിരോധകുത്തിവയ്പ് തുടരുമ്പോള്‍ അത് ലഭിക്കാനായി പലയിടത്തും നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ അതിനിടെ ക്യൂവില്‍ പോലും നില്‍ക്കാതെ വാക്‌സിന്‍ സ്വീകരിക്കുന്നയാളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്

വാക്‌സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെയാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. അരുണ്‍ ത്യാഗി എന്നയാളാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് മതിലുകള്‍ക്കിടയിലൂടെ കയറിനിന്ന് വാക്‌സിനേഷന്‍ സെന്ററിന്റെ ഗ്രില്ലിനിടയിലൂടെ ഇയാള്‍ക്ക് നഴ്‌സ് വാക്‌സിന്‍ നല്‍കുന്നത് കാണാം. എന്നാല്‍ അതേസമയം തന്നെ വാക്‌സിന്‍  സ്വീകരിക്കാന്‍ എത്തിയ ആളുകളുടെ നീണ്ട നിരയും വാക്‌സിനേഷന്‍ സെന്ററിന് മുന്നിലുണ്ട്‌.
 

വീഡിയോ അപ് ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നിരവധി രസകരമായ കമന്റുകളും പോസ്റ്റിനടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT