പ്രതീകാത്മക ചിത്രം 
India

വിവാഹേതര ബന്ധം, 25കാരിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍ 

തമിഴ്‌നാട്ടില്‍ 25 വയസുള്ള ഭാര്യയെ യുവാവ് വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 25 വയസുള്ള ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുപ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭാര്യയുടെ വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ധനലക്ഷ്മിയാണ് കൊലപ്പെട്ടത്. കെ കുമാറാണ് അറസ്റ്റിലായത്.

വാടക വീട്ടിലാണ് കുട്ടികളുമൊന്നിച്ച് ഇരുവരും താമസിക്കുന്നത്. വസ്‌ത്രോല്‍പ്പന കമ്പനിയിലാണ് ധനലക്ഷ്മി ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന മറ്റൊരാളുമായി യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. ഇടയ്ക്കിടെ കാമുകനെ കാണാന്‍ ഭാര്യ പോകാറുണ്ടെന്നും ഫോണില്‍ പരസ്പരം സംസാരിക്കാറുണ്ടെന്നും കുമാര്‍ മൊഴി നല്‍കി.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടു. കുപിതനായ കുമാര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT