ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 'സസ്‌പെന്‍ഷന്‍'! ഞെട്ടി ഫുട്‌ബോള്‍ ലോകം!!!

അനുവാദമില്ലാതെ ടീം ക്യാംപ് വിട്ടതിലാണ് നടപടി
Cristiano Ronaldo
Cristiano Ronaldox
Updated on: 
1 min read

ലിസ്ബന്‍: പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്നു ദേശീയ ക്യാംപ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇതിഹാസ താരത്തിനെതിരെ നടപടിയെടുത്തത്. അനുവാദമില്ലാതെ ക്യാംപ് വിട്ടതിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയെന്നു ഫെഡറേഷന്‍ വ്യക്തമാക്കി.

നിലവില്‍ താത്കാലിക അച്ചടക്ക നടപടിയാണ് താരത്തിനെതിരെ എടുത്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നടപടി വേണമെന്ന തീരുമാനത്തില്‍ ഫെഡറേഷന്റെ അച്ചടക്ക കൗണ്‍സില്‍ എത്തുകയും തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ അനുസരിച്ച് ക്രിസ്റ്റ്യാനോയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് നല്‍കും. അതിനു ശേഷം തീരുമാനമെടുക്കും. ക്രിസ്റ്റ്യാനോ തന്റെ ഭാഗം വിശദമാക്കുകയും വീഴ്ചകള്‍ ഏറ്റുപറയുകയും ചെയ്താല്‍ തെളിവെടുപ്പുകള്‍ ഇല്ലാതെ തന്നെ ശിക്ഷാ കാലാവധി പകുതിയായി കുറയും.

Cristiano Ronaldo
അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

കഴിഞ്ഞ മാസത്തെ അന്താരാഷ്ട്ര ഇടവേളയില്‍ ഒരു നേഷന്‍സ് ലീഗ് മത്സരത്തില്‍ മാത്രമാണ് റൊണാള്‍ഡോ കളിച്ചത്. കോപ്പന്‍ഹേഗില്‍ നടന്ന ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ 4-2നു ജയിച്ച മത്സരത്തില്‍ പകരക്കാരനാക്കിയതില്‍ ചൊടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ക്യാംപ് വിട്ടത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെ തീരുമാനം തുറന്നു പറഞ്ഞ ക്രിസ്റ്റ്യാനോ സഹ താരങ്ങളോടും ആരാധകരോടും മാപ്പ് പറഞ്ഞിരുന്നു. തനിക്ക് പിഴ ചുമത്തണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ താത്കാലിക സസ്‌പെന്‍ഷനാണ് താരത്തിനു ചുമത്തിയിരിക്കുന്നത്.

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 160 അനുസരിച്ച് പതിവായി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു കളിക്കാരന്‍ കൃത്യമായ ന്യായീകരണമില്ലാതെ പരിശീലന സെഷനിലോ മത്സരത്തിലോ ദേശീയ ടീമിന്റേയോ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്റേയോ മറ്റ് ഔദ്യോഗിക പരിപാടികളിലോ പങ്കെടുക്കാതിരിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ പിഴയ്ക്കു പുറമെ ഒരു മാസം മുതല്‍ 6 മാസം വരെ സസ്‌പെന്‍ഷന്‍ ശിക്ഷയും നേരിടേണ്ടി വരും. കുറ്റം ഏറ്റുപറയുകയാണെങ്കില്‍ നിലവിലെ താത്കാലി സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പിഴ മാത്രമായിരിക്കും താരത്തിനു ശിക്ഷ.

Cristiano Ronaldo
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!
Cristiano Ronaldo
ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!
Summary

Cristiano Ronaldo has been provisionally suspended by the Portuguese football federation after a disciplinary probe was opened because he had left the national team’s camp before the match against Denmark in the UEFA Nations League. The five-time Ballon d'Or winner had left following disagreements with Portugal coach Jorge Jesus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com