പ്രതീകാത്മക ചിത്രം 
India

പതിനേഴാം ദിവസം വധുവിനെ കാമുകന് കൈമാറി യുവാവ് 

ഭര്‍ത്താവും വീട്ടുകാരും നടത്തിയ തെരച്ചിലിലില്‍ യുവതിയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തി. 

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം വധു കാമുകനൊപ്പം പോയി. തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും നടത്തിയ തെരച്ചിലിലില്‍ യുവതിയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. യുവതിയെ ചൊല്ലി തര്‍ക്കമായതോടെ പൊലീസ് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു. യുവതിയെ കാമുകനൊപ്പം പൊലീസ് പറഞ്ഞയച്ചു.

റാഞ്ചിയില സുഖ്‌ദേവ് നഗറിലുള്ള യുവതി ആ പ്രദേശത്തെ തന്നെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. വിവാഹത്തിന് ശേഷവും യുവതി കാമുകനുമായി ബന്ധം തുടര്‍ന്നു.

താനുമായുള്ള പ്രണയബന്ധം യുവതിയുടെ വീട്ടുകാര്‍ക്ക്് അറിയാമായിരുന്നു. എന്നിട്ടും മറ്റൊരാള്‍ക്ക് വീട്ടുകാര്‍ യുവതിയെ വിവാഹം കഴിച്ചുനല്‍കുകയായിരുന്നെന്ന് യുവാവ് പറയുന്നു. കാമുകനൊപ്പം പോയതിന് പിന്നാലെ രണ്ട് കുടുംബവും യുവതി കാമുകനൊപ്പം ജീവിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT