പ്രതീകാത്മക ചിത്രം 
India

ബിസ്‌കറ്റിന് പണം നല്‍കിയില്ല; ഹോട്ടലുടമ ചീത്തവിളിച്ചു; 10വയസുകാരിയെ രണ്ടാനച്ഛന്‍ തീ കൊളുത്തി; ഗുരുതരാവസ്ഥയില്‍

പത്തുവയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പത്തുവയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പിടിയില്‍. യേശു ആന്റണി രാജുവാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

മൂപ്പത്തിമൂന്ന് കാരി സുജയുടെ ഭര്‍ത്താവ് എട്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. ഇര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യുവതി ആന്റണി രാജുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവര്‍ തിരുനെല്‍വേലിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.

്അതിനിടെ പത്തുവയസുകാരി മകള്‍ ബുധനാഴ്ച രാവിലെ ഹോട്ടലില്‍ വന്നിരുന്നു. ആ സമയത്ത് ഹോട്ടലില്‍ നിന്ന് ഒരു പാക്കറ്റ്‌ ബിസ്‌കറ്റ് എടുത്തിരുന്നു. എന്നാല്‍ ഹോട്ടലുടമ പണം ചോദിച്ചപ്പോള്‍  നല്‍കാന്‍ കൈയില്‍ പണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഹോട്ടലുടമ ആന്റണിയെ വഴക്ക് പറഞ്ഞിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്തിയ ആന്റണി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ മൂന്ന് കുട്ടികളുടെയും മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് തീ കെടുത്തിയത്. സാരമായി പരിക്കേറ്റ പത്തുവയസുകാരിയെ  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റണി രാജുവിനും തീപൊള്ളലില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT