ഗ്യാന്‍വാപി മസ്ജിദ്‌ പിടിഐ
India

ഗ്യാന്‍വാപി: പൂജയ്ക്ക് അനുമതി നല്‍കിയ ജഡ്ജി ആര്‍എസ്എസ് പാദസേവകനെന്ന് പരാമര്‍ശം, അഭിഭാഷകന്‍ അറസ്റ്റില്‍

പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വിധി പ്രസ്താവിച്ച ജഡ്ജിയെ ആര്‍എസ്എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട അഭിഭാഷകനെ അറസ്റ്റ് ചെയ്തു.

രാമനഗര്‍ ബാറിലെ അഭിഭാഷകനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ ഇജൂര്‍ സ്വദേശി ചാന്ദ് പാഷയാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. വാരാണസി ജില്ല ജഡ്ജിയെയാണ് ചാന്ദ് പാഷ ആര്‍എസ്എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. ഇതിന് പിന്നാലെ അഭിഭാഷകനായ ബി.എം ശ്രീനിവാസയുടെ പരാതിയിലാണ് ചാന്ദ് പാഷയെ അറസ്റ്റ് ചെയ്തത്.

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നാണ് അഭിഭാഷകനെതിരെ പരാതി കൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT