പ്രതീകാത്മക ചിത്രം 
India

നാല് വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞുകൊന്നു;  അച്ഛന്‍ അറസ്റ്റില്‍

മകന്റെ സംരക്ഷണത്തെ ചൊല്ലി ഇയാളും ആദ്യ ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാല് വയസുകാരനെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍വച്ചായിരുന്നു സംഭവം. ഇയാള്‍ ഭാര്യമായി അകന്നുകഴിയുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.

ഷക്കല്‍ സിങാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് വാഷി റെയില്‍വെ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മകന്റെ സംരക്ഷണത്തെ ചൊല്ലി ഇയാളും ആദ്യ ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഇയാള്‍ മകനെ കൂടെ നിര്‍ത്തുകയും റെയില്‍വെ സ്റ്റേഷനിലും മറ്റും ഭിക്ഷാടനത്തിന് അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

മകനെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ആദ്യഭാര്യ ഇയാളെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ വച്ച് ഇരുവരും വഴക്കായി. വഴക്കിനിടെ ഇയാള്‍ കുട്ടിയെ എടുത്തെറിയുകായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം