പ്രതീകാത്മക ചിത്രം 
India

പത്താം ക്ലാസ്‌ പരീക്ഷ എഴുതാൻപോയ 15കാരി വിവാഹിതയായി; കാമുകൻ അറസ്റ്റിൽ 

21 വയസ്സുകാരനായ സിദ്ധേഷ് അദ്കർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്താം ക്ലാസ്‌ പരീക്ഷ എഴുതാൻപോയ 15 വയസ്സുകാരി വിവാഹിതയായി. പെൺകുട്ടിയെ വിവാഹം കഴിച്ച 21 വയസ്സുകാരനായ സിദ്ധേഷ് അദ്കർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സെൻട്രൽ മുംബൈയിൽ പഠിച്ചിരുന്ന പെൺകുട്ടി ബന്ധുവായ മറ്റൊരു വിദ്യാർത്ഥിക്കൊപ്പമാണ് പരീക്ഷ എഴുതാൻ പോയത്. ഒപ്പമുണ്ടായിരുന്ന കുട്ടി വൈകിട്ട് 3:30ക്ക് വീട്ടിൽ തിരിച്ചെത്തിയെങ്കിലും പെൺകുട്ടി വന്നില്ല. രാത്രി എട്ട് മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി താനും കാമുകനും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി. ഇവർ നേരത്തെ അടുപ്പത്തിലായിരുന്നെന്നാണ് വിവരം. 

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്നു പൊലീസ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT