India

'രാത്രി പരിഹാരപൂജ'യുമായി മന്ത്രവാദി;  പുറത്തു പറഞ്ഞാല്‍ 'അപൂര്‍വശക്തി'കൊണ്ട് കുടുംബം ഇല്ലാതാക്കും;  17കാരിയെ നിരന്തരം ബലാത്സംഗം ചെയ്തു; മന്ത്രവാദി അറസ്റ്റില്‍

കുടുംബത്തിലെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ്  17കാരിയെ നിരന്തരമായി ബലാത്സംഗം ചെയ്ത ദുര്‍മന്ത്രവാദി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: കുടുംബത്തിലെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ്  17കാരിയെ നിരന്തരമായി ബലാത്സംഗം ചെയ്ത ദുര്‍മന്ത്രവാദി അറസ്റ്റില്‍. 36കാരനായ ബാബ വിക്കി സായ് ആണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞാല്‍ മന്ത്രശക്തി ഉപയോഗിച്ച് കുടുംബത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

ഭര്‍ത്താവിന്റെ രോഗശാന്തിക്കായാണ് പെണ്‍കുട്ടിയുടെ അമ്മ വിക്കിയെ സമീപിക്കുന്നത്. രോഗം മാറ്റാനായിവിക്കി മന്ത്രാവാദം നടത്തിയെങ്കിലും പിറ്റേദിവസം ഭര്‍ത്താവ് മരിച്ചു. വീട് ശുദ്ധീകരിക്കുന്നതിന് വേണ്ടിയും മൂത്തമകള്‍ക്ക് പ്രേതബാധയുണ്ടെന്നും ചൂണ്ടിക്കാട്ടി ചില പരിഹാരക്രിയകള്‍ വേണമെന്നും വിക്കി പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞു. ഇതിനായി രാത്രിപൂജവേണമെന്നും ഇയാള്‍ പറഞ്ഞു.

ഒക്ടോബര്‍ 24ന് രാത്രി വിക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച് പരിഹാരക്രിയകള്‍ നടത്തി. പിറ്റേദിവസം രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി. ഡിസംബര്‍ രണ്ടിന് അമ്മയെയും പെണ്‍കുട്ടിയെയും ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. പെണ്‍കുട്ടിയുമായി ഒരുമുറിയില്‍ തങ്ങി പൂജനടത്തി. പിന്നീട് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി താമസിച്ച് പിറ്റേദിവസം മടങ്ങുകയും ചെയ്തു. 

അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പെണ്‍കട്ടി കരയുന്നത് അമ്മ കാണാനിടയായി. പെണ്‍കുട്ടിയോട് അമ്മ കാര്യങ്ങള്‍ തിരക്കിയപ്പോള്‍
കുടുംബത്തിലെ പ്രേതബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ വിക്കി തന്നെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം