അണ്ണാന്‍ കുഞ്ഞിന് വെള്ളം കുടിക്കുന്ന യുവാവ്‌ 
India

ദാഹിച്ചു തളർന്ന അണ്ണാൻ കുഞ്ഞിന് വെള്ളം നൽകുന്ന യുവാവ്; കരുതല്‍ (വീഡിയോ) 

ഐഎഫ്എസ് ഉദ്യോഗസ്ഥനനായ സുശാന്ത നന്ദയാണ് അണ്ണാൻ കുഞ്ഞിന് കുപ്പിയിൽ നിന്ന് വെള്ളം പകർന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹജീവികളോടുള്ള കാരുണ്യത്തിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ദാഹിച്ചു വലഞ്ഞ അണ്ണാൻ കുഞ്ഞിന് വെള്ളം നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനനായ സുശാന്ത നന്ദയാണ് അണ്ണാൻ കുഞ്ഞിന് കുപ്പിയിൽ നിന്ന് വെള്ളം പകർന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. കടുത്ത ചൂടിന്റെ പിടിയിലാണ് പല പ്രദേശങ്ങളും. ഇതാകാം അണ്ണാൻ കുഞ്ഞിനെ വെള്ളം തേടിയെത്താൻ പ്രേരിപ്പിച്ചത്. 

അടുത്തെത്തിയ അണ്ണാന് യുവാവ് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നതും അതിനെ തലോടുന്നതും കാണാം. പിന്നീട് യുവാവിന്റെ കൈകളിലേക്ക് കയറിയ അണ്ണാന് വീണ്ടും കുപ്പിയിൽ നിന്ന് വെള്ളം പകർന്നു നൽകി. നിരവധിയാളുകൾ യുവാവിന്റെ കരുതലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു