പ്രതീകാത്മക ചിത്രം 
India

ഷോപ്പിങിന് ഇറങ്ങിയ 18കാരിയെ പ്രലോഭിപ്പിച്ച് വാഹനത്തില്‍ കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം; പിന്നാലെ റോഡില്‍ തള്ളി

ഷോപ്പിങിന് ഇറങ്ങിയ യുവതിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കാന്‍പൂര്‍: പതിനെട്ടുകാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ശേഷം യുവതിയെ ഇയാള്‍ റോഡില്‍ തള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കാന്‍പൂരിലെ ബാവാപൂര്‍വയിലാണ് സംഭവം. 

പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഷോപ്പിങിന് ഇറങ്ങിയ യുവതിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.

പിന്നീട് ആളൊഴിഞ്ഞ കുറ്റിക്കാടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിന് പിന്നാലെ വാനില്‍ കയറ്റി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT