പ്രതീകാത്മക ചിത്രം 
India

മൂത്ത മകള്‍ ജാതിമാറി കല്യാണം കഴിച്ചു; ഭാര്യയെയും മക്കളെയും അമ്മിക്കല്ലു കൊണ്ട് ഇടിച്ചുകൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി 

മകള്‍ പട്ടികജാതിക്കാരനെ വിവാഹം കഴിച്ചതില്‍ അസ്വസ്ഥനായ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകള്‍ പട്ടികജാതിക്കാരനെ വിവാഹം കഴിച്ചതില്‍ അസ്വസ്ഥനായ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ നാഗപട്ടണത്താണ് സംഭവം. 

ചായക്കട നടത്തി ജീവിക്കുകയായിരുന്ന ലക്ഷ്മണന്‍ എന്നയാളാണ് കൊലപാതകം നടത്തി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും രണ്ടു മക്കളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച മൂത്ത മകള്‍ ഭര്‍ത്താവിനൊപ്പമാണ്.

അമ്മിക്കല്ലുകൊണ്ട് ഇടിച്ചാണ് ഇയാള്‍ ഭാര്യയെയും മക്കളെയും കൊന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി