പ്രതീകാത്മക ചിത്രം 
India

മോഷണശ്രമം ചെറുത്തു; വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞു;യുവാവ് അറസ്റ്റില്‍

വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യംനടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലാണ് ക്രൂരമായ കൃത്യം നടന്നത്. മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് എന്ന 27കാരനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

സുഗ്രബി ഹുസൈന്‍ മുല്ല എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇതിന് പിന്നാല പ്രതി മൃതദേഹം ചാക്കില്‍ നിറച്ച് വീടിന്റെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.

തെളിവ് നശിപ്പിക്കുന്നതിനായി ഇയാള്‍ വയോധികയുടെ മൃതദേഹം ഭാഗികമായി കത്തിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് വയോധികയുടെ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തിയത്. പ്രതിക്ക് ഇവരുടെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. നേരത്തെ സൈറ്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്തിരുന്ന യുവാവ് ഏറെക്കാലമായി  തൊഴില്‍ രഹിതനായിരുന്നു.ഭാര്യയെയും രണ്ട് മക്കളെയും പോറ്റുന്നതിനായാണ് യുവാവ് വയോധികയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യംനടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. അന്നേദിവസം വൈകീട്ട് വയോധികയെ തന്റെ വീട്ടിലേക്ക് ചായ കുടിക്കാന്‍ ക്ഷണിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അവരുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് വയോധിക തടഞ്ഞു. തുടര്‍ന്ന് യുവാവ് ഇരുമ്പുവടികൊണ്ട് അവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി പുറത്തേക്ക് എറിയുകയായിരുന്നു. അതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം ഭാഗികമായി കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT