പുരികം ഷേപ്പ് ചെയ്തത് ഭര്‍ത്താവിന് ഇഷ്ടമായില്ല; വീഡിയോ കോളിലുടെ യുവതിയെ മുത്തലാഖ് ചൊല്ലി; അന്വേഷണം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് വീഡിയോ കോളിലൂടെയാണ് കാണ്‍പൂര്‍ സ്വദേശിയായ യുവതിയെ മുത്തലാഖ് ചൊല്ലിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന്
യുവതിയെ മുത്തലാഖ് ചൊല്ലി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് വീഡിയോ കോളിലൂടെയാണ് കാണ്‍പൂര്‍ സ്വദേശിയായ യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഒക്ടോബര്‍ നാലിന് നടന്ന സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഗുല്‍സാബയും മൂഹമ്മദ് സലീമും തമ്മില്‍ 2022 ജനുവരിയിലാണ് വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 
 
സൗദിയില്‍ താമസിക്കുന്ന സലീം, ഗുല്‍സബയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ, പുരികം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോട് ചോദിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് തര്‍ക്കമായി. തുടര്‍ന്ന് യുവാവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. സലീമിനും വീട്ടുകാര്‍ക്കുമെതിരെ യുവതി പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് 2019ല്‍ മുത്തലാഖ് സമ്പ്രദായം നിരോധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com