മുന്‍വൈസ് ചാന്‍സിലര്‍ ധ്രുബരാജ് നായിക്ക്‌ 
India

നൂറ് രൂപ നല്‍കിയില്ല; മുന്‍ വൈസ് ചാന്‍സിലറെ മഴു കൊണ്ട്‌ വെട്ടിക്കൊന്നു

നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ധ്രുബരാജിനെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ധ്രുബരാജ് നായിക്കിനെ
കൊലപ്പെടുത്തി. ഞായാറാഴ്ച വീടിന് പുറത്ത് നിന്ന് ഒരാള്‍ മഴു ഉപയോഗിച്ച് ധ്രുബരാജിനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം.

ഞായറാഴ്ച രാവിലെ പ്രതി മദ്യലഹരിയില്‍ മുന്‍വൈസ് ചാന്‍സിലറുടെ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ നുറ് രുപ ആവശ്യപ്പെട്ടെങ്കിലും ധ്രുബരാജ് പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടുകയായിരന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ധ്രുബരാജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയില്‍  എടുത്തതായി പൊലീസ് അറിയിച്ചു. സാംബല്‍പൂര്‍ സര്‍വകലാശാലയിലെ മുന്‍ വൈസ്ചാന്‍സിലറാണ് കൊല്ലപ്പെട്ട ധ്രുബരാജ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു