പ്രതീകാത്മക ചിത്രം 
India

നാലുമക്കളെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍

ബിഹാറില്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ കോടാലി കൊണ്ട് ഗൃഹനാഥന്റെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാറില്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ കോടാലി കൊണ്ട് ഗൃഹനാഥന്റെ ആക്രമണം. അഞ്ചു മക്കള്‍ക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണം നടത്തിയത്. 18 വയസില്‍ താഴെ മാത്രം പ്രായമുള്ള  നാലു കുട്ടികള്‍ തത്ക്ഷണം മരിച്ചു. ഭാര്യയും അവശേഷിക്കുന്ന കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛനും ആശുപത്രിയില്‍ ചികിത്സയിലാണ്.

അലിമര്‍ദ്ദന്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹനാഥന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി അവധേഷ് ചൗധരി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. മരിച്ച മക്കളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടും. 

ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ചൗധരി ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. 'പെട്ടെന്ന് തനിക്ക് തോന്നി, ചെയ്തു,' എന്നാണ് ഇതുസംബന്ധിച്ച് ചൗധരിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'