പ്രതീകാത്മക ചിത്രം 
India

യുവതിയെ സ്‌നേഹിച്ചതിന് 10 വര്‍ഷം ഭ്രഷ്ട്; ഒടുവില്‍ കഴുത്തുമുറിച്ച് കൊന്നു, ഏഴു കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി, ബന്ധുക്കള്‍ അറസ്റ്റില്‍ 

ഒഡീഷയില്‍ സമുദായ ഭ്രഷ്ടിനെ തുടര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് അകന്നു കഴിയുന്ന യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് കഴുത്തുമുറിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ സമുദായ ഭ്രഷ്ടിനെ തുടര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് അകന്നു കഴിയുന്ന യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് കഴുത്തുമുറിച്ച് കൊന്നു. തുടര്‍ന്ന് മൃതദേഹം ഏഴു കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ അടക്കം ആറുപ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ദുര്‍ഗ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി വീട്ടില്‍ നിന്ന് അകന്നുകഴിയുകയാണ് യുവാവ്. ഇതര ജാതിയില്‍പ്പെട്ട യുവതിയെ സ്‌നേഹിച്ചതിന് കുടുംബാംഗങ്ങള്‍ സമുദായ ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പുഴത്തീരത്ത് ഇരുന്ന് മദ്യം കഴിച്ചതിന് പിന്നാലെ ബന്ധുക്കളുമായി ദുര്‍ഗ വഴക്കിട്ടു. പ്രകോപിതനായ ബന്ധുവായ അര്‍ജുന്‍ മറ്റു രണ്ടു ബന്ധുക്കളുടെ സഹായത്തോടെയാണ് ദുര്‍ഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ആദ്യം ശ്വാസംമുട്ടിച്ച ശേഷം കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നിരവധി കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതായി പൊലീസ് പറയുന്നു. പുഴയില്‍ നിന്ന് കണ്ടെടുത്ത ശരീരാവിശിഷ്ടങ്ങളെ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ