പ്രതീകാത്മക ചിത്രം 
India

ചോറ് വയ്ക്കാതെ കറി ഉണ്ടാക്കി; ഭാര്യയെ 40കാരന്‍ അടിച്ചുകൊന്നു 

ഒഡീഷയില്‍ ചോറ് വയ്ക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ചോറ് വയ്ക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു. 40കാരനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സാബല്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സനാതന്‍ ആണ് 35കാരിയായ പുഷ്പയെ അടിച്ചുകൊന്നത്. ഇരുവരുടെയും മക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

മകള്‍ ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. മകന്‍ കൂട്ടുകാരന്റെ വീട്ടില്‍ ഉറങ്ങാന്‍ പോയി. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ മകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ സനാതന്‍ ആണ് പുഷ്പയെ കൊന്നതെന്ന് കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സനാതന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സമയത്താണ് സംഭവം നടന്നത്. പുഷ്പ കറി വെച്ചെങ്കിലും ചോറ് വെച്ചിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. കുപിതനായ സനാതന്‍ ഭാര്യയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT