പ്രതീകാത്മക ചിത്രം/ഫയൽ 
India

ജോലി പ്രധാനമന്ത്രിയുടെ ഓഫീസില്‍; 31കാരന്‍ യുവതിയെ വിവാഹം കഴിച്ചു; തട്ടിപ്പ് പുറത്ത്, അറസ്റ്റ്

പ്രധാനമന്ത്രിയുടെ ഒപ്പിട്ട വ്യാജനിയമന ഉത്തരവ് കാണിച്ച് വിവാഹം കഴിച്ച 31കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അല്‍വാര്‍: പ്രധാനമന്ത്രിയുടെ ഒപ്പിട്ട വ്യാജനിയമന ഉത്തരവ് കാണിച്ച് വിവാഹം കഴിച്ച 31കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 

അമിത്കുമാര്‍ ശര്‍മ എന്ന യുവാവാണ് പിടിയിലായത്. അല്‍വാറില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ശര്‍മയുടെ ബന്ധുക്കള്‍ താമസിക്കുന്നുണ്ടായിരുന്നു. 2018ലാണ് ഇവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് ഇയാള്‍ യുവതി അറിയിച്ചു. പിന്നീട് എന്‍ടിപിസി തെര്‍മല്‍ പവര്‍ പ്രോജക്ടിലാണ് ജോലിയെന്ന് പ്രധാനമന്ത്രി ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് ഇയാള്‍ പെണ്‍കുട്ടിയെ കാണിക്കുകയും ചെയ്തു. ഇക്കര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിശ്വസിക്കുകയും തുടര്‍ന്ന് ഇയാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയുമായിരുന്നു. 

വിവാഹം കഴിഞ്ഞതിന് ശേഷമാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം പെണ്‍വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതി ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. 2008ന് മെയ് എട്ടിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇത്തരമൊരു നിയമനം നടന്നിട്ടില്ലെന്ന കാര്യം രാജസ്ഥാനിലെ ഡിജിപിയെ അറിയിച്ചു. വ്യാജസീല്‍ നിര്‍മ്മിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വഞ്ചിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൊലീസ് സംഘം അല്‍വാറിലെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ