മരുമകളെ എഴുപതുകാരന്‍ വിവാഹം കഴിച്ചു/ട്വിറ്ററില്‍ പ്രചരിക്കുന്ന ചിതം 
India

മകന്‍ മരിച്ചു, വിധവയായ മരുമകളെ വിവാഹം ചെയ്ത് എഴുപതുകാരന്‍

മകന്‍ മരിച്ചതിനെത്തുടര്‍ന്ന് വിധവയായ മരുമകളെ എഴുപതുകാരന്‍ വിവാഹം കഴിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പുര്‍: മകന്‍ മരിച്ചതിനെത്തുടര്‍ന്ന് വിധവയായ മരുമകളെ എഴുപതുകാരന്‍ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് സംഭവം. 

എഴുപതുകാരനായ കൈലാസ് യാദവ് ആണ് ഇരുപത്തിയെട്ടു വയസ്സുള്ള മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

ബാര്‍ഹാല്‍ഗന്‍ജ് പൊലീസ് സ്റ്റേഷനില്‍ ചൗകിദാര്‍ ആണ് കൈലാസ് യാദവ്. പന്ത്രണ്ടു വര്‍ഷം മുമ്പ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് മകനും മരിച്ചു.

മകന്‍ മരിച്ചതിനെത്തുടര്‍ന്ന് മരുമകള്‍ പൂജയെ ഇയാള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ അതു നീണ്ടുനിന്നില്ല. പൂജ ഭര്‍തൃവീട്ടിലേക്കു തന്നെ തിരിച്ചെത്തി. തുടര്‍ന്നാണ് ഇയാള്‍ മരുമകളെ ഭാര്യയാക്കിയത്.

ഗ്രാമത്തിലെ ആരും അറിയാതെയായിരുന്നു വിവാഹം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നതോടെയാണ് എല്ലാവരും വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം