പ്രതീകാത്മക ചിത്രം 
India

അവിഹിത ബന്ധമെന്ന് സംശയം ; ഭാര്യയെയും മകളെയും കൊന്ന് ഡ്രെയിനേജ് പൈപ്പില്‍ തള്ളി ; വളര്‍ത്തു മകളുടെ സംശയം കുരുക്കായി

വസ്ത്രത്തിലെ രക്തം കണ്ട് എന്തുപറ്റിയതെന്ന ചോദ്യത്തിന് ബൈക്കില്‍ നിന്നും വീണതാണെന്നായിരുന്നു മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട് : വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെയും മകളേയും കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിധാമിലാണ് സംഭവം. സഞ്ജയ് സിങ് ഓജ എന്നയാളാണ് ഭാര്യ സിമ്രാനെയും മകല്‍ സോണിയയെയും കൊലപ്പെടുത്തിയത്. 

ഫെബ്രുവരി 12 നായിരുന്നു കൊലപാതകം നടന്നത്. ഓജയുടെ വളര്‍ത്തുമകള്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സരോജ് എന്ന രേഷ്മയ്ക്ക് തോന്നിയ സംശയമാണ് കൊലപാതകം പുറംലോകം അറിയാനിടയാക്കിയത്. വസ്ത്രത്തിലെ രക്തം കണ്ട് എന്തുപറ്റിയതെന്ന ചോദ്യത്തിന് ബൈക്കില്‍ നിന്നും വീണതാണെന്നായിരുന്നു ഓജയുടെ മറുപടി. 

അമ്മയും സഹോദരിയും എവിടെയെന്ന ചോദ്യത്തിന് അവര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയാണെന്നും പിറ്റേന്ന് മടങ്ങിവരുമെന്നും പറഞ്ഞു. എന്നാല്‍ ഓജയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സരോജ്, അയല്‍വാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഓജ കുറ്റം സമ്മതിച്ചു.  

മദ്യത്തിന് അടിമയായ സഞ്ജയ് സിങിന് ഭാര്യ സിമ്രാന് വിവാഹേതര ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം സഞ്ജയ് സിങ് ഭാര്യയെയും മകളെയും പുറത്തു കൊണ്ടുപോയി. മകള്‍ക്ക് ആമയെയും വാങ്ങിക്കൊടുത്തു. 

തുടര്‍ന്ന് കാടിന് സമീപത്തേക്ക് ഇവരെ കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഡ്രെയിനേജ് പൈപ്പില്‍ തള്ളുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് പിന്നീട് കണ്ടെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്