പ്രതീകാത്മക ചിത്രം 
India

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; റിമാന്റിലിറങ്ങിയ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതി മൂന്ന് വയുസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

റായ്ഗഡ്: ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതി മൂന്ന് വയുസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. 

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ 35കാരനായ പ്രതി ആദേശ് പാട്ടീല്‍  തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയെ പ്രദേശത്തെ സ്‌കൂളിന് പിറകിലുളള ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ കണ്ടെത്തുന്നത്. തുടര്‍ന്ന് സമീപത്തുളള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. 

സംഭവം നടന്ന സമയത്ത് ആദേശ് പാട്ടീലിനെ പ്രദേശത്ത് കണ്ടതായുളള സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആദേശ് കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

പോക്സോ, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുളള നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT