പ്രതീകാത്മക ചിത്രം 
India

ബസിലും രക്ഷയില്ല!; 20കാരിയുടെ സീറ്റില്‍ യുവാവ് മൂത്രം ഒഴിച്ചു

വിമാനത്തില്‍ സ്ത്രീയുടെ സീറ്റില്‍ മൂത്രം ഒഴിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ്, കര്‍ണാടകയില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിമാനത്തില്‍ സ്ത്രീയുടെ സീറ്റില്‍ മൂത്രം ഒഴിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ്, കര്‍ണാടകയില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം. ഇവിടെ വിമാനത്തിന് പകരം ബസിലാണ് സഹയാത്രികയുടെ സീറ്റില്‍ യാത്രക്കാരന്‍ മൂത്രം ഒഴിച്ചത്. മദ്യലഹരിയില്‍ 32കാരനാണ് സീറ്റില്‍ മൂത്രമൊഴിച്ചത്. 

ഹുബ്ലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് യുവാവ് സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത്. നോണ്‍- എസി സ്ലീപ്പര്‍ ബസിലായിരുന്നു യാത്ര.

32കാരന്‍ സഹയാത്രികയായ 20കാരിയുടെ സീറ്റിലാണ് മൂത്രം ഒഴിച്ചത്. ഭക്ഷണം കഴിക്കാനായി ഹുബ്ലിക്ക് സമീപമുള്ള ധാബയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നത്. യുവതി ഒച്ചവെച്ചപ്പോഴാണ് ബസിലെ മറ്റു യാത്രക്കാര്‍ കാര്യം അറിഞ്ഞത്. മദ്യലഹരിയിലായിരുന്നു യുവാവ്. സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തപ്പോള്‍ യുവാവ് യാത്രക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. 

മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ, യുവാവിനെ ബസില്‍ നിന്ന് പുറത്താക്കി. മെക്കാനിക്കല്‍ എന്‍ജിനീയറാണ് യുവാവ്. എന്നാല്‍ യുവാവിനെതിരെ പരാതി നല്‍കാന്‍ 20കാരി തയ്യാറായില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT